ഈ വർഷവും നമ്പർ വൺ! രാജകീയമായി ഹലാ മാഡ്രിഡ്‌

2024ലെ ബാലൺ ഡി ഓർ പുരസ്കാര ചടങ്ങിൽ ഏറ്റവും മികച്ച ക്ലബ്ബായി റയൽ മാഡ്രിഡിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് റയൽ മാഡ്രിഡ് ഈ സ്ഥാനത്തിന് അർഹരായത്

ഈ വർഷവും നമ്പർ വൺ! രാജകീയമായി ഹലാ മാഡ്രിഡ്‌

2024ലെ ബാലൺ ഡി ഓർ പുരസ്കാര ചടങ്ങിൽ ഏറ്റവും മികച്ച ക്ലബ്ബായി റയൽ മാഡ്രിഡിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് റയൽ മാഡ്രിഡ് ഈ സ്ഥാനത്തിന് അർഹരായത്. 

 കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലിൽ ബൊറൂസിയ ഡോർട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്. 

 കഴിഞ്ഞ സീസണിലെ സ്പാനിഷ് ലാലിഗ കിരീടവും റയൽ തന്നെയാണ് നേടിയത്. തങ്ങളുടെ എതിരാളികളായ ബാഴ്സലോണയുടെയും അത്ലെറ്റികൊ മാഡ്രിഡിന്റെയെല്ലാം വെല്ലുവിളികളെയെല്ലാം അതിജീവിച്ചു കൊണ്ടാണ് റയൽ മാഡ്രിഡ് കിരീടം നേടിയത്. 

 ഈ സീസണിലും റയൽ മാഡ്രിഡ് നിലവിൽ ലാലിഗയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. 11 മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും മൂന്ന് സമനിലയും ഒരു തോൽവിയും അടക്കം 24 പോയിന്റാണ് റയലിന് ഉള്ളത്. അവസാന മത്സരമായ എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു.